ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ റൗണ്ടിന് ഇന്ന് തുടക്കം. ഡക്കാൻ അറീനയിൽ രാവിലെ ഒമ്പതിന് ഗ്രൂപ്പ് എയിൽ നിലവിലെ ജേതാക്കളായ സർവീസസ് മണിപ്പൂർ നേരിടും. 2.30ന് എ ഗ്രൂപ്പിൽ ആതിഥേയരായ തെലങ്കാനക്ക് രാജസ്ഥാനാണ് എതിരാളികൾ. രാത്രി 7.30ന് 32 തവണ ജേതാക്കളായ പശ്ചിമ ബംഗാൾ ജമ്മു കശ്മീരുമായി ഏറ്റുമുട്ടും. നിലവിലെ റണ്ണേഴ്സപ്പായ ഗോവയുമായാണ് ഗ്രൂപ്പ് ബിയിൽ നാളെ കേരളത്തിന്റെ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ 18 ഗോളുകൾ അടിച്ചുകൂട്ടിയ കേരളം ഒറ്റയെണ്ണം വഴങ്ങിയിരുന്നില്ല.