Sunday, December 21, 2025
No menu items!
Homeവാർത്തകൾസതീഷ് പോളിന്റെ എസെക്കിയേൽ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി

സതീഷ് പോളിന്റെ എസെക്കിയേൽ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി

വ്യത്യസ്തമായ ഇതിവൃത്തവും, അവതരണവുമായി എത്തുന്ന എസെക്കിയേൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി. ഫ്രൊഫസർ സതീഷ് പോൾ രചനയും, സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം,ഓൾ സ്മൈൽസ് ഡ്രീം മൂവീസും, പൈ മൂവീസും ചേർന്ന് നിർമ്മിക്കുന്നു. കോതമംഗലത്തും പരിസരങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളായ, ഫിംഗർപ്രിന്റ്, കാറ്റു വിതച്ചവർ, ഗാർഡിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സതീഷ് പോൾ സ്വന്തം തിരക്കഥയിൽ ഒരുക്കുന്ന ചിത്രമാണ് എസെക്കിയേൽ.ബിയോണ്ട് ദ സെവെൻ സീസ്, ഇതു വരെ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിത്രനായ പീറ്റർ ടൈറ്റസ് നായകനാകുന്ന ചിത്രത്തിൽ, പുതുമുഖ താരം ചൈതന്യ ഹേമന്ത് നായികയായി എത്തുന്നു. സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ തന്റെ കാമുകിയുടെ തിരോധാനത്തിൽ പ്രതിയായി മാറുന്ന യുവാവിന്റെ വേഷത്തിലാണ് പീറ്റർ ടൈറ്റസ് പ്രേക്ഷകരുടെ മുന്നിലെത്തുക.

ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ തന്നെ ചർച്ചയായി മാറിയ എസെക്കിയേൽ, യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലാറായിട്ടാണ് ഒരുക്കുന്നതെന്ന് നിർമാതാക്കളായ ഡോ. ടൈറ്റസ് പീറ്റർ, ജി കെ പൈ എന്നിവർ വ്യക്തമാക്കിയിരുന്നു. എന്നാൽ എസെക്കിയേൽ ഒരു സൈക്കോളജിക്കൽ ത്രില്ലറാണ് എന്ന രീതിയിലുള്ള വിവരങ്ങളാണ് അണിയറക്കാരിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നത്. അങ്ങനെയെങ്കിൽ പ്രൊഫസർ സതീഷ് പോൾ സ്ഥിരം ശൈലിയിൽനിന്ന് വ്യത്യസ്ഥമായി ഒരുക്കുന്ന ചിത്രം തന്നെയാകും എസെക്കിയേൽ.

തെലുങ്ക് കന്നട ഭാഷാ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന സെവൻ രാജ്, ഡോ.രജിത് കുമാർ,ഐവർ, ഡോ. ശോഭ, ഹരിദാസ്, ലതദാസ്, ചിഞ്ചു, ബെൻ, അമൃത, ജയകുമാർ ചെങ്ങമനാട്, ഡോ. സ്മിത നായർ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.

ഓൾ സ്മൈൽസ് ഡ്രീംമൂവീസ്,പൈ മൂവീസ് എന്നീ ബാനറുകളിൽ ഡോ.ടൈറ്റസ് പീറ്റർ,ജി.കെ.പൈ എന്നിവർ നിർമ്മിക്കുന്ന എസെക്കിയേൽ, രചന സംവിധാനം ഫ്രൊഫസർ സതീഷ് പോൾ നിർവ്വഹിക്കുന്നു. ക്യാമറ -ആദർശ് പ്രമോദ്,എഡിറ്റിംഗ് – വിജി അബ്രഹാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനൂപ് ശാന്തകുമാർ, അസ്സോസിയേറ്റ് ഡയറക്ടർ – ജക്കു, ഗാന രചന – ഡോ.ഉണ്ണികൃഷ്ണൻ വർമ്മ, ഡോ. ജിമ്മി ജെ തോമസ്, സാബു ജോസഫ്, സംഗീതം, പശ്ചാത്തല സംഗീതം – ഡോ. വിമൽ കുമാർ കാളി പുറയത്ത്,പ്രൊഡക്ഷൻ മാനേജർ – ഷിബിൻ മാത്യൂ, മേക്ക് അപ് – രാഗില, കോസ്റ്റ്യൂംസ് – രഘുനാഥ് മനയിൽ, പി ആർ ഓ – അയ്മനം സാജൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments