Tuesday, July 8, 2025
No menu items!
Homeകലാലോകംസജീവ് കിളികുലത്തിന്റെ പെരുമൻ പൂജ കഴിഞ്ഞു

സജീവ് കിളികുലത്തിന്റെ പെരുമൻ പൂജ കഴിഞ്ഞു

കണ്ണകി, അശ്വാരൂഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പെരുമൻ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കോഴിക്കോട് സരസ്വതി കലാകുഞ്ജിൽ വെച്ച് നടന്നു. ഭാസ്ക്കരൻ വെറ്റിലപ്പാറ, ബ്രൂസ് ലി രാജേഷ്, സജീവ് കിളികുലം, അയ്മനം സാജൻ തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു. കോഴിക്കോട്ടെ സഹൃദയരായ സിനിമാ പ്രേമികളും, മറ്റ് സിനിമാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ജീവിത ഗന്ധിയായ കഥാമുഹൂർത്തങ്ങളിൽ, മനോഹരമായ ഗാനങ്ങളും, സംഘട്ടനങ്ങളും, നർമ്മവും, ഉൾച്ചേരുന്ന ഒരു ക്ലാസിക് ചിത്രമായിരിക്കും പെരുമൻ.

സൂര്യ മൂവി ടോൺ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന, ഗാന രചന, സംഗീതം എന്നിവയും, സംവിധായകൻ സജീവ് കിളികുലം തന്നെ നിർവ്വഹിക്കുന്നു. ഡി.ഒ.പി – മനോജ് നരവൂർ, എഡിറ്റിംഗ് – ജിതിൻ നാരായണൻ, കല- ഷിനോജ്,അഥിൻ അശോക്, ചമയം, വസ്ത്രാലങ്കാരം – ഷൈനി അശോക്, സംഘട്ടനം – ബ്രൂസ്‌ലി രാജേഷ്, നൃത്തം – അസ്നേഷ് യാഷ്, ഓർക്കസ്ട്രേഷൻ – പവി കോയ്യേട്ടു,സൗണ്ട് – ഷിജിൻ പ്രകാശ്, മാനേജർ – സുബി ഷ് അരീക്കുളം, ക്രീയേറ്റീവ് കോൺട്രിബൂഷൻ- സതീന്ദ്രൻ പിണറായി, പ്രൊമോഷൻ – വിനോദ് പി വെങ്ങര, പി.ആർ. ഒ – അയ്മനം സാജൻ, വിതരണം – സൻഹ ആർട്ട്സ്. ഭാസ്കരൻ വെറ്റിലപ്പാറ, സജീവ് കിളികുലം, ടോജോ ഉപ്പുതറ,ബ്രൂസ്ലി രാജേഷ്,ഉത്തമൻ, സുരേഷ് അരങ്ങ്, മുരളി, ഊർമ്മിള നമ്പ്യാർ,ഇന്ദു പ്രമോദ്, രാഗിണി, രാഗി, സുലോചന, പ്രിയ എന്നിവരോടൊപ്പം പുതുമുഖങ്ങളും, പ്രമുഖതാരങ്ങളും വേഷമിടുന്നു. ജനുവരി അവസാനം തലശ്ശേരിയിൽ ചിത്രീകരണം തുടങ്ങും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments