ചെങ്ങമനാട്: സംസ്ഥാന ഹാൻഡ് ബോൾ ടീമിലേയ്ക്ക് മഞ്ഞപ്ര ജോതിസ് സെൻട്രൽ സ്കൂളിലെ സി ഐ എസ് സി ഇ കേരള റീജിയണൽ ഹാൻഡ് ബോൾ മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീമിൽ നിന്ന് നാല് പേർ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂൾ വിദ്യാർത്ഥികളായ അക്ഷത് അരുൺ, ആഷിഖ് ജോളി, ശ്രീഹരി എം ബി, മോഹൻ ഷാജി എന്നിവരെയാണ് സംസ്ഥാന ഹാൻഡ് ബോൾ ടീമിലേയ്ക്ക് തെരഞ്ഞെടുത്തത്.