Tuesday, August 5, 2025
No menu items!
Homeവാർത്തകൾസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വേണ്ടി ലോഗോ ക്ഷണിച്ചു

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വേണ്ടി ലോഗോ ക്ഷണിച്ചു

ഒക്ടോബർ 3, 4, 5 തീയതികളിൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വേണ്ടി വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്.

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2024 ഒക്ടോബർ 3, 4, 5 എന്ന രേഖപ്പെടുത്തൽ ഉണ്ടാകണം. കണ്ണൂർ ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്താം. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി/പെൻഡ്രൈവും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോകൾ 20ന് വൈകുന്നേരം 5 മണിക്കകം സന്തോഷ് സി.എ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695 014 എന്ന വിലാസത്തിൽ ലഭിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments