Tuesday, August 5, 2025
No menu items!
Homeകായികംസം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

കൊ​ച്ചി: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ളയിൽ അത്ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ 6.10ന് ​സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​ർ ന​ട​ത്ത മ​ത്സ​ര​ത്തോ​ടെ​യാ​ണ് 66ാമ​ത്​ സം​സ്ഥാ​ന കാ​യി​ക​മേ​ള​യു​ടെ അ​ത്​​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്. തു​ട​ർ​ന്ന് സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ ആ​ൺ-​പെ​ൺ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 14 തീ​പ്പൊ​രി ഫൈ​ന​ലു​ക​ൾ​ക്ക് ആ​ദ്യ​ദി​നം സാ​ക്ഷി​യാ​കും. 11 വ​രെ ന​ട​ക്കു​ന്ന 98 ഫൈ​ന​ലു​ക​ളി​ൽ 2700 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് മാറ്റുരക്കുക.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്‍റ്​ നേ​ടു​ന്ന ജി​ല്ല​ക്കു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ എ​വ​റോ​ളി​ങ് ട്രോ​ഫി​ക്കു​ള്ള പോ​രാ​ട്ട​ത്തി​ൽ ഇ​ത്ത​വ​ണ​യും മു​ൻ​പ​ന്തി​യി​ൽ പാ​ല​ക്കാ​ടും എ​റ​ണാ​കു​ള​വും മ​ല​പ്പു​റ​വും തി​രു​വ​ന​ന്ത​പു​ര​വും​ ത​ന്നെ. തു​ട​ർ​ച്ച​യാ​യ നാ​ലാം കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പാല​ക്കാ​ട് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം കു​മ​രം​പു​ത്തൂ​രി​ന്‍റെ​യും പ​റ​ളി​യു​ടെ​യും മു​ണ്ടൂ​രി​ന്‍റെ​യും ചി​റ​കി​ലേ​റി കു​തി​ച്ച കാ​യി​ക രാ​ജാ​ക്ക​ന്മാ​ർ​ക്ക് ഇ​ത്ത​വ​ണ കാ​ര്യ​ങ്ങ​ൾ അ​ത്ര​നി​സാ​ര​മാ​കി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ മ​ല​പ്പു​റ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​ക​ൾ ഇ​ത്ത​വ​ണ​യും ക​ട​ക​ശ്ശേ​രി ഐ​ഡി‍യ​ൽ എ​ച്ച്.​എ​സ്.​എ​സി​നെ ആ​ശ്ര​യി​ച്ചാ​ണ്. ഒ​രു വ്യാ​ഴ​വ​ട്ട​ക്കാ​ലം കാ​യി​ക കേ​ര​ളം അ​ട​ക്കി ഭ​രി​ച്ച എ​റ​ണാ​കു​ളം ഇ​പ്പോ​ൾ പ​ഴ​യ​പ്ര​താ​പ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മി​ക​ച്ച സ്കൂ​ളി​നു​ള്ള കി​രീ​ടം 11 പോ​യ​ന്‍റ് അ​ക​ലെ അ​ടി​യ​റ​വ് വെ​ച്ച​തി​ന്‍റെ കേ​ട് കൊ​ച്ചി​യി​ൽ തീ​ർ​ക്കാ​നാ​ണ് കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ സ്കൂ​ൾ കാ​യി​ക മേ​ധാ​വി ഷി​ബി ടീ​ച്ച​റും സം​ഘ​വും ഇ​റ​ങ്ങു​ക. അ​തേ​സ​മ​യം, സ്കൂ​ൾ ഗെ​യിം​സി​ലെ ആ​ധി​പ​ത്യം അ​ത്​​ല​റ്റി​ക്സി​ലും ആ​വ​ർ​ത്തി​ച്ച്​ കൊ​ച്ചി​യി​ൽ രാ​ജ​കീ​യ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ്​ ത​ല​സ്ഥാ​നം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments