Sunday, August 3, 2025
No menu items!
Homeവാർത്തകൾസംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കണ്ണൂർ: 2022ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് കെഎസ് ചിത്രയും ക്ഷേത്രകലാ ഫെലോഷിപ്പുകള്‍ക്ക് ഡോ.രാജശ്രീ വാര്യരും ഡോ. ആർഎല്‍വി രാമകൃഷ്ണനും അർഹരായി.

25,001 രൂപയുടേതാണ് ക്ഷേത്രകലാശ്രീ പുരസ്‌കാരം, 15,001 രൂപയുടേതാണ് ക്ഷേത്രകലാ ഫെലോഷിപ്പ്. ക്ഷേത്രകലാ അവാർഡ് (7500 രൂപ)

ജേതാക്കള്‍ യഥാക്രമം
അക്ഷരശ്ലോകം: കെ ഗോവിന്ദൻ മാസ്റ്റർ, കണ്ടങ്കാളി, പയ്യന്നൂർ
കഥകളി: കലാനിലയം ഗോപി, ഇരിങ്ങാലക്കുട, തൃശ്ശൂർ
ലോഹശില്‍പം: സന്തോഷ് കറുകംപളളില്‍, കോട്ടയം

ദാരുശില്‍പം: കെ കെ രാമചന്ദ്രൻ, ചേർപ്പ്, തൃശ്ശൂർ
ചുമർചിത്രം: ഡോ. സാജു തുരുത്തില്‍, കാലടി
ഓട്ടൻ തുളളല്‍: കലാമണ്ഡലം പരമേശ്വരൻ, തൃശ്ശൂർ
ക്ഷേത്ര വൈജ്ഞാനികം: ഡോ: സേതുമാധവൻ, കോയിത്തട്ട, തലശ്ശേരി
കൃഷ്ണനാട്ടം: കെ എം മനീഷ്, ഗുരുവായൂർ
ചാക്യാർകൂത്ത്: കലാമണ്ഡലം കനകകുമാർ, ദേശമംഗലം, തൃശ്ശൂർ
ബ്രാഹ്മണിപ്പാട്ട്: രാധവാസുദേവൻ, കുട്ടനെല്ലൂർ, തൃശ്ശൂർ

ക്ഷേത്രവാദ്യം: കാക്കയൂർ അപ്പുക്കുട്ട മാരാർ, പാലക്കാട്

കളമെഴുത്ത്: പി രാമകുറുപ്പ് വൈക്കം, കോട്ടയം
തീയാടിക്കൂത്ത്: മാധവശർമ, പാവകുളങ്ങര, തൃപ്പൂണിത്തുറ
തിരുവലങ്കാര മാലക്കെട്ട്: നാരായണൻ കെ എം, കല്‍പറ്റ, വയനാട്
സോപാന സംഗീതം: ശ്രീജിത്ത് എസ് ആർ, മട്ടന്നൂർ
മോഹിനിയാട്ടം: നാട്യകലാനിധി എ പി കലാവതി, പയ്യാമ്ബലം, കണ്ണൂർ

കൂടിയാട്ടം: പൊതിയില്‍ നാരായണ ചാക്യാർ, കോട്ടയം
യക്ഷഗാനം: രാഘവ ബല്ലാള്‍, കാറഡുക്ക, കാസർകോട്
ശാസ്ത്രീയസംഗീതം: പ്രശാന്ത് പറശ്ശിനി, കൂടാളി, കണ്ണൂർ
നങ്ങ്യാർകൂത്ത്: കലാമണ്ഡലം പ്രശാന്തി, തൃശ്ശൂർ

പാഠകം: പി കെ ഉണ്ണികൃഷ്ണൻ നമ്ബ്യാർ, ലക്കിടി, പാലക്കാട്

തിടമ്ബുനൃത്തം: കെ പി വാസുദേവൻ നമ്ബൂതിരി, കരിവെളളൂർ
തോല്‍പ്പാവക്കൂത്ത്: രാമചന്ദ്രപുലവർ, ഷൊർണൂർ
ചെങ്കല്‍ ശില്‍പം: ഇളയിടത്ത് രാജൻ, പിലാത്തറ
ശിലാശില്‍പം: കെ ശ്രീധരൻ നായർ, പുതുക്കെ നീലേശ്വരം

ഗുരുപൂജ അവാർഡ് (7500 രൂപ)
അക്ഷരശ്ലോകം: ഡോ. സി കെ മോഹനൻ, കുറുങ്കളം, കണ്ണൂർ
കഥകളി: കൃഷ്ണൻ പി കെ, പയ്യന്നൂർ
ക്ഷേത്രവാദ്യം: കെ വി ഗോപാലകൃഷ്ണമാരാർ, പയ്യാവൂർ
കളമെഴുത്ത്: ബാലൻ പണിക്കർ, കുഞ്ഞിമംഗലം
തിടമ്ബുനൃത്തം: വി പി ശങ്കരൻ എമ്ബ്രാന്തിരി, ഒറന്നറത്ത്ചാല്‍.
തോല്‍പ്പാവക്കൂത്ത്: കെ വിശ്വനാഥ പുലവർ, ഷൊർണൂർ

യുവപ്രതിഭ പുരസ്‌കാരം (7500 രൂപ)
ചാക്യാർക്കൂത്ത്: കലാമണ്ഡലം ശ്രീനാഥ്, കൊളച്ചേരി, കണ്ണൂർ
കൃഷ്ണനാട്ടം: വിഷ്ണുപ്രസാദ്, എം പി പൈങ്കുളം, തൃശ്ശൂർ

അവാർഡ് ദാനം ഒക്‌ടോബർ ആറിന് എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ, തുറമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments