കോട്ടയത്ത് വെച്ച് നടന്ന സംസ്ഥാന എക്സൈസ് കലാ – കായിക മേളയിൽ മദ്ധ്യമേഖല മീറ്റിൽ കോട്ടയം ജില്ലാ ടീം വിജയികളായി. എരുമേലി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ മാമ്മൻ സാമുവൽ ക്യാപ്റ്റനായ ടീം ഫൈനലിൽ ഇടുക്കി ജില്ലാ ടീമിനെ പരാജയപ്പെടുത്തിയാണ് വിജയികളായത്. കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ.ജയചന്ദ്രൻ മേള ഉദ്ഘാടനം ചെയ്തു.



