സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാല്പത്തിരണ്ടുകാരിയ്ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇക്കാര്യം ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. സംശയം ഉണ്ടായപ്പോൾ മുതൽ ജാഗ്രത നിർദേശം നൽകി. പ്രതിരോധ പ്രവർത്തനം ഊർജിതമാകും. മലപ്പുറം കളക്ട്രേറ്റിൽ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു എന്നും മന്ത്രി പറഞ്ഞു. ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി ചികിൽസ തേടിയ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രണ്ട് മക്കളെ പനിയെ തുടർന്ന് മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ വീട്ടിലെ പൂച്ച കഴിഞ്ഞ ദിവസം ചത്തിരുന്നു. പൂച്ചയുടെ ജഡം പരിശോധനക്ക് അയച്ചിട്ടുണ്ട്.



