Sunday, March 15, 2026
No menu items!
Homeവാർത്തകൾസംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ. ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും ഇനി സൗജന്യ ചികിത്സാ പരിരക്ഷ ലഭ്യമാകും. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ആണ് പരിരക്ഷ ലഭിക്കുക.
കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പദ്ധതിയുടെ തുടര്‍ നടപടികള്‍ക്ക് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്കാണ് ചുമതല. കാസ്പ് പദ്ധതിയില്‍ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപ ചികിത്സാ പരിരക്ഷ ലഭിക്കുന്നുണ്ട്. വരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ രണ്ടുലക്ഷം രൂപ വരെ ചികിത്സ ലഭിക്കും.
വൃക്ക രോഗങ്ങള്‍ക്ക് ഒരുലക്ഷം രൂപ വരെ അധിക സഹായമുണ്ടാകും. ഇവയ്ക്ക് പുറമെ ഉള്ളവര്‍ക്ക് ആണ് പുതിയ പരിരക്ഷ. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ സംസ്ഥാനത്ത് 8425 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയതായും മന്ത്രി വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments