തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത.
തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകളുണ്ട്. പത്തനംതിട്ട ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
9 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്.
തെക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴിയും കർണാടക മേഖല വരെ ന്യൂനമർദ പാത്തിയും നിലനിൽക്കുന്നതിൻ്റെ സ്വാധീന ഫലമായ ഒരാഴ്ച്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ വകുപ്പ് അറിയിച്ചു.



