തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ നിർമാണത്തിനോ പുതുക്കി പണിയുന്നതിനോ ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി. നിലവിൽ ജില്ലാ കളക്ടറുടെ അനുമതി ആവശ്യമായിരുന്നു. അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കു നൽകിയതുമായി നിലനിന്ന ഹൈക്കോടതി സ്റ്റേ നീക്കിയ സാഹചര്യത്തിലാണ് സർക്കാർ പുതുക്കിയ ഉത്തരവിറക്കിയത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെ ക്രട്ടറിയാണ് ജില്ലാ കളക്ടർമാർക്ക് ഇതു സംബന്ധിച്ച ഉത്തരവ് നൽകിയത്.