തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് ദിവസം കൂടി താപനില മുന്നറിയിപ്പ് തുടരാൻ സാധ്യത. ഈ ദിവസങ്ങളിൽ മധ്യ തെക്കൻ ജില്ലകളിൽ ഉച്ചക്ക് ശേഷം ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത ഉണ്ട്.
അടുത്ത ചൊവ്വഴ്ചയ്ക്ക് ശേഷം കിഴക്കൻ കാറ്റ് വീണ്ടും സജീവമായേക്കും. ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. അതേസമയം പൊതുവിൽ ചൂട് തുടരുമെന്നാണ് വിലയിരുത്തൽ. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൂടിന് മാറ്റം ഉണ്ടാകില്ല.