Saturday, February 14, 2026
No menu items!
Homeവാർത്തകൾസംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളിൽ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഞായറാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം അടുത്ത 2-3 ദിവസത്തിനുള്ളില്‍ പശ്ചിമ ബംഗാള്‍, ഒഡിഷ, തീരത്തിനു സമീപം തീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കുകയും തുടര്‍ന്നുള്ള 3-4 ദിവസത്തിനുള്ളില്‍ കരയില്‍ പ്രവേശിച്ചു പശ്ചിമ ബംഗാള്‍, വടക്കന്‍ ഒഡിഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments