Saturday, April 4, 2026
No menu items!
Homeവാർത്തകൾസംസ്ഥാനത്തെ സിവിൽ ജഡ്ജിമാരുടെ നിയമനത്തിനായി കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു; 27 ഒഴിവുകൾ, അവസാന തീയതി...

സംസ്ഥാനത്തെ സിവിൽ ജഡ്ജിമാരുടെ നിയമനത്തിനായി കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു; 27 ഒഴിവുകൾ, അവസാന തീയതി മെയ് നാല്

കൊച്ചി: സംസ്ഥാനത്തെ സിവിൽ ജഡ്ജിമാരുടെ നിയമനത്തിനായി കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനാണ് ഹൈക്കോടതി അപേക്ഷ ക്ഷണിച്ചത്.

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും അഭിഭാഷകവൃത്തിയിൽ നിശ്ചിത കാലയളവ് പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. മെയ് മാസം നാലാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. നിലവിൽ 27 ഒഴിവുകളാണ് ഉള്ളത്.
സ്പെഷ്യൽ റിക്രൂട്ട്മെന്റ്,എൻ‌സി‌എ,റെഗുലർ എന്നിങ്ങനെയാണ് ഒഴിവുകളുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സ്പെഷ്യൽ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് റഗുലർ തസ്തികകളിലേക്കും അപേക്ഷിക്കാവുന്നതാണ്.

നേരിട്ടും ട്രാൻസ്ഫർവഴിയും നിയമനം നടത്താവുന്നതാണ്.

സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം: അപേക്ഷിക്കുന്നവർക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമ ബിരുദവും 01-01-2026 ന് കുറഞ്ഞത് കുറഞ്ഞത് മൂന്ന് വർഷത്തെ അഭിഭാഷക പ്രാക്ടീസും ആണ് നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കുന്നവർക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും

ഉയർന്ന പ്രായപരിധി 01-01-2026 ന് 35 വയസ്സിൽ താഴെയായിരിക്കണം. എന്നാൽ, അർഹരായവർക്ക് മാനദണ്ഡപ്രകാരമുള്ള പ്രായ ഇളവുകൾ ലഭിക്കും.

സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) – ട്രാൻസ്ഫർ വഴിയുള്ള നിയമനം: ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമ ബിരുദം നേടിയിരിക്കണം, ഫീഡർ വിഭാഗത്തിലേക്ക് നിയമിക്കുന്നതിന് മുമ്പ് മൂന്ന് വർഷത്തിൽ കുറയാത്ത കാലയളവിൽ അഭിഭാഷക വൃത്തി ചെയ്തിരിക്കണം, അപേക്ഷ സമർപ്പിക്കൽ പ്രക്രിയ അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള അവസാന തീയതിയിൽ 54 വയസ്സിൽ താഴെയായിരിക്കണം.
തസ്തികയുടെ പേര്: സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ)
റെഗുലർ ഒഴിവുകൾ: 09

സ്പെഷ്യൽ റിക്രൂട്ട്മെന്റ്: 16

എൻ‌സി‌എ ഒഴിവുകൾ: 2

ഒഴിവുകളുടെ ആകെ എണ്ണം :27

ശമ്പളം: 77840 – 136520 രൂപ സ്കെയിൽ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി മെയ് നാല്

എഴുത്ത്, വാചാ പരീക്ഷകളെ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക
https://hckrecruitment.keralacourts.in/hckrecruitment/

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments