സംസ്ഥാനത്തെ റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി അഡ്വ കെ ഫ്രാൻസിസ് ജോർജ് എം പി കൂടിക്കാഴ്ച നടത്തി. ശബരി റെയിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രിയോട് സംസ്ഥാന സർക്കാർ പ്രതിനിധികളുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം വിളിക്കണമെന്ന് അഭ്യർത്ഥിച്ചു. അഡ്വ. ജെബി മേത്തർ എംപിയും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.