Sunday, August 3, 2025
No menu items!
Homeവാർത്തകൾസംസ്ഥാനത്തെ ആറ് ജില്ലകളിൽ നാളെ കെഎസ്ഇബി ഓഫീസുകള്‍‍ക്ക് അവധി

സംസ്ഥാനത്തെ ആറ് ജില്ലകളിൽ നാളെ കെഎസ്ഇബി ഓഫീസുകള്‍‍ക്ക് അവധി

തിരുവനന്തപുരം: തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ ധാരാളമായി അധിവസിക്കുന്നതും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതുമായ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ട് നാളെ (14.01.2025) സംസ്ഥാന സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം അവധി അനുവദിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ  മേല്‍‍‍പറഞ്ഞ ജില്ലകളിലെ കാര്യാലയങ്ങള്‍‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കെ എസ് ഇ ബി. അറിയിച്ചു. വൈദ്യുതി തടസം ഉണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍‍പ്പെടുത്തണം. വൈദ്യുതി തകരാറുണ്ടായാല്‍ ഉടനടി പരിഹരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട എല്ലാ ഫീല്‍ഡ് ഓഫീസര്‍‍മാരും  ഉറപ്പ് വരുത്തേണ്ടതാണ്. ക്യാഷ് കൌണ്ടറുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വിവിധ ഓണ്‍‍ലൈന്‍ മാര്‍‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാന്‍ കഴിയുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. 

സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്കും നാളെ  അവധിയായിരിക്കും. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സ‍ർക്കാ‍ർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments