Wednesday, February 18, 2026
No menu items!
Homeവാർത്തകൾസംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്; വ്യോമക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം

സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്; വ്യോമക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കണം

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനും സംസ്ഥാനങ്ങളില്‍ മോക് ട്രില്ലുകള്‍ നടത്താനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേയ് ഏഴാം തീയ്യതി വിവിധ സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനാണ് നിര്‍ദേശം.

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥാപിക്കാനാണ് പ്രധാന നിര്‍ദ്ദേശം. ആക്രമണമുണ്ടാകുന്ന പക്ഷം സ്വയരക്ഷ ഉറപ്പുവരുത്താനായി പൊതുജനങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് അവര്‍ക്ക് പരിശീലനം നല്‍കണം. എന്തെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പരിശീലനം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയ്യാറാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന തലത്തില്‍ നവീകരിക്കുകയും അതിന്മേല്‍ പൊതുജനങ്ങള്‍ക്ക് പ്രായോഗിക പരിശീലനം ഉള്‍പ്പെടെ നല്‍കാനും നിര്‍ദേശത്തില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments