കുറവിലങ്ങാട് : മാസ്സ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കാലിക പ്രാധാന്യമുള്ള വിഷയങ്ങളെ അധികരിച്ച് ചർച്ച ചെയ്യുന്നതിനായി പ്രതിമാസ സ൦വാദ സദസ്സ് സ൦ഘടിപ്പിക്കുന്നു.
സംവാദ സദസ്സിൻ്റെ ഉദ്ഘാടനം മാർച്ച് 23 ഞായറാഴ്ച വൈകുന്നേര൦ 4 മണിക്ക് കോഴാ റോട്ടറി ക്ലബ്ബ് ഹാളിൽ നടക്കും. മാസ്സ് പ്രസിഡന്റ് ജി.ജയശങ്കർ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ദേവമാതാ കോളേജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി. മാത്യു ഉദ്ഘാടന൦ ചെയ്യും. കൺവീനർ ഷൈജു പാവുത്തിയേൽ, വിനോദ് പുളിക്കൻ എന്നിവർ പ്രസംഗിക്കും. ‘ഇന്ത്യൻ ജനാധിപത്യവു൦ വെല്ലുവിളികളു൦ ‘ എന്ന വിഷയത്തിൽ നടക്കുന്ന സംവാദ സദസ്സിൽ പി.ജെ.പ്രകാശ് വിഷയാവതരണം നടത്തും. സ൦വാദ സദസ്സിൽ വിവിധ രാഷ്ട്രീയ ,സാമൂഹൃ, സാ൦സ്കാരിക പ്രവർത്തകർ സ൦സാരിക്കു൦.



