മലയിന്‍കീഴ് : സ്ത്രീശാക്തീകരണവും സാഹിത്യ, സാംസ്‌കാരികമുന്നേറ്റവും എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിക്കുന്നു. മലയിന്‍കീഴ് നിള സാംസ്‌കാരികവേദിയും മച്ചേല്‍ യുവജനസമാജം ഗ്രന്ഥശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 24-ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മച്ചേല്‍ യുവജനസമാജം ഗ്രന്ഥശാലാ ഹാളില്‍ നടക്കുന്ന ചര്‍ച്ച നിള സാംസ്‌കാരികവേദി പ്രസിഡന്റ് കെ.വാസുദേവന്‍നായര്‍ ഉദ്ഘാടനം ചെയ്യും. യുവജനസമാജം ഗ്രന്ഥശാലാ സെക്രട്ടറി രാജേന്ദ്രന്‍ ശിവഗംഗ ചര്‍ച്ച നയിക്കും. കലാ, സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 999860354.