Saturday, February 21, 2026
No menu items!
Homeവാർത്തകൾസംഗീത ലോകത്തെ അപൂർവ്വപ്രതിഭയായിരുന്നു ജി.ദേവരാജൻ മാസ്റ്ററെന്ന് റിട്ട.ജസ്റ്റിസ് കെമാൽപാഷ

സംഗീത ലോകത്തെ അപൂർവ്വപ്രതിഭയായിരുന്നു ജി.ദേവരാജൻ മാസ്റ്ററെന്ന് റിട്ട.ജസ്റ്റിസ് കെമാൽപാഷ

തലയോലപറമ്പ്: സംഗീത ലോകത്തെ അപൂർവ്വപ്രതിഭയായിരുന്നു ജി.ദേവരാജൻ മാസ്റ്ററെന്ന് റിട്ട.ജസ്റ്റിസ് കെമാൽപാഷ. ദേവദാരു ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കരിപ്പാടം ആർ ബി കെയർ ഫൗണ്ടേഷനിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വയലാറിൻ്റേയും ഒഎൻവിയുടേയുമൊക്കെ അർഥവത്തായ ഗാനങ്ങൾക്ക് ഈണം നൽകുക വഴി വലിയ സംഗീത അനുഭവമാണ് അദ്ദേഹം ഉണ്ടാക്കിയതെന്നും റിട്ട.ജസ്റ്റീസ് കമാൽപാഷ കൂട്ടിചേർത്തു.

ദേവദാരു പ്രസിഡൻ്റ് എ.കെ.താജുദീൻ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസ്‌, ചലച്ചിത്ര താരം പാഷാണം ഷാജി, എംപി ഡി എ വൈസ് ചെയർമാൻ അലക്സ് കെ.നൈനാൻ, ആർ ബി ഗ്രൂപ്പ് ചെയർമാൻ പി.കെ.രാജു പുല്ലുവേലിൽ, തോമസ് ജേക്കബ്ബ്, പ്രശാന്ത് ആതിര, മാധ്യമ പ്രവർത്തകൻ കെ.ആർ.സുശീലൻ, ദേവദാരു വൈസ് പ്രസിഡൻ്റ് മധുസൂദനപണിക്കർ, ദേവദാരു സെക്രട്ടറി ബി.ഹരി, വർഗീസ് കുര്യൻ, ഗസൽ ഗായകൻ സി.കെ സാദിഖ്, ഡൊമനിക് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ഗസൽ ഗായകൻ സി.കെ.സാദിഖിൻ്റെ നേതൃത്വത്തിൽ ഗാനസന്ധ്യയും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments