ചെറുതോണി: സംസ്ഥാന ചലച്ചിത്ര അവാർഡില്‍ സിങ്ക് സൗണ്ട് വിഭാഗത്തില്‍ അവാർഡ് കരസ്ഥമാക്കിയ കുമ്മംകല്ല് സ്വദേശി ഷമീർ അഹമ്മദിന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹാദരം. ജില്ലാ പ്രസിഡന്റ് കെ .എം. എ ഷുക്കൂർ ഉപഹാരം നല്‍കി. ജില്ലാ ട്രഷറർ ടി കെ നവാസ് , സെക്രട്ടറിമാരായ പി എൻ സീതി, കെ എം സലിം, സംസ്ഥാന കൗണ്‍സില്‍ അംഗം എസ് എം ഷരീഫ്, യൂത്ത് ലീഗ് ജില്ലാ ജന.സെക്രട്ടറി ഇ. എ .എം അമീൻ, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ കരിം, കൗണ്‍സിലർമാരായ സഫിയ ജബ്ബാർ, ഷഹന ജാഫർ, സാബിറ ജലീല്‍, ഭാരവാഹികളായ എ എം സമദ്, എം എം ഷുക്കൂർ, അഡ്വ. സി കെ ജാഫർ, പി കെ മൂസ, എ എം നജീബ്, സലീം മാട്ടയില്‍, ഷാമല്‍ അസീസ്, ഒ.ജെ അബു, കെ എച്ച് അബ്ദുള്‍ കരിം, ജുബൈരിയ ഷുക്കൂർ, ഹഫ്സ സമദ്, എം എം അബ്ദുള്‍ കരിം പങ്കെടുത്തു.