Tuesday, August 5, 2025
No menu items!
Homeകലാലോകംശ്രീ. സി.ഗോപദാസിന്റെ "ചിത" എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു

ശ്രീ. സി.ഗോപദാസിന്റെ “ചിത” എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു

ചേലക്കര: പു ക സ ചേലക്കര മേഖല കമ്മിറ്റി അംഗവും കവിയും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. സി.ഗോപദാസിന്റെ ” ചിത” ( NJS പബ്ലിക്കേഷൻസ് , കൊണ്ടാഴി ) എന്ന കവിതാസമാഹാരം പു ക സ തൃശൂർ ജില്ലാ സെക്രട്ടറി ഡോ. എം. എൻ. വിനയകുമാർ സംസ്ഥാന സമിതി അംഗം ശ്രീ. വി. മുരളിയ്ക്ക് നൽകി പ്രകാശനം ചെയ്തു. ചേലക്കര ഗ്രാമീണ വായനശാലയിൽ നടന്ന യോഗത്തിൽ പു ക സ ചേലക്കര മേഖല വൈസ് പ്രസിഡന്റ്‌ ശ്രീ. ദേവരാജൻ അധ്യക്ഷത വഹിച്ചു. ശ്രീ. യു. ആർ. പ്രദീപ് ( സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാൻ ) മുഖ്യാതിഥിയായി. പു ക സ സംസ്ഥാന സമിതി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ ഡോ. ജോൺ ജോഫി മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. കെ. നന്ദകുമാർ, കൃഷ്ണകുമാർ പൊതുവാൾ, കലാമണ്ഡലം സുരേഷ് കാളിയത്ത്, ശ്രീജ വിജയൻ, ജയശങ്കർ ( DGM, കൈരളി TV), ലളിത ഹരിദാസ്, ധന അയ്യപ്പൻ , സുരേഷ് ബാബു കൊണ്ടാഴി എന്നിവർ സംസാരിച്ചു. പു ക സ ചേലക്കര മേഖല സെക്രട്ടറി ഇൻ ചാർജ് എൻ. കെ. രാധാകൃഷ്ണൻ സ്വാഗതവും സി. ഗോപദാസ് നന്ദിയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments