അരിക്കുളം: അരിക്കുളം ശ്രീരഞ്ജിനി കലാലയം മുപ്പതാം വാർഷികാഘോഷം ചലച്ചിത്രപിന്നണിഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് പ്രമോദ് അരിക്കുളം ആധ്യക്ഷത വഹിച്ചു. പാട്ടും പറച്ചിലുമായി പ്രദേശത്തെ പാട്ടുകാരും പാട്ടാസ്വാദകരും വാരാന്ത്യങ്ങളിൽ കുടിച്ചേരുന്ന ഗ്രാമഫോൺ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ ഉദ്ഘാടനം ചെയ്തു.
വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ചവരേയും കലാലയത്തിലെ പൂർവ്വാധ്യാപകരേയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, എ .ഇന്ദിര, സി. പ്രഭാകരൻ, അരവിന്ദൻ മേലമ്പത്ത്, വി.വി.എം. ബഷീർ, രാധാകൃഷ്ണൻ എടവന , എൻ.കെ. ഉണ്ണിക്കൃഷ്ണൻ, സി.രാഘവൻ സ്വസ്ഥവൃത്തം എന്നിവർ സംസാരിച്ചു. ശശീന്ദ്രൻ നമ്പൂതിരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.എം. സുരേന്ദ്രൻ നമ്പീശൻ സ്വാഗതവും രവീന്ദ്രൻ കോതേരി നന്ദിയും പറഞ്ഞു. തുടർന്ന് കലാലയം വിദ്യാർത്ഥികളുടെ നൃത്ത പരിപാടികളും സംഗീതാരാധന, ഗാനമേള എന്നിവയും നടന്നു.