ചെങ്ങമനാട്: ഓണത്തോട് അനുബന്ധിച്ച് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ ഓണം കർഷകചന്തയ്ക്ക് തുടക്കമായി. കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തുന്ന കർഷക ചന്തയുടെ ഉദ്ഘാടനം ആലുവ എംഎൽഎ അൻവർ സാദത്ത് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു .
കർഷകർക്ക് 10ശതമാനം കൂടുതൽ വില നൽകിയാണ് കാർഷിക വിഭവങ്ങൾ വാങ്ങുന്നത്. അത് ഗുണഭോക്താക്കൾക്ക് 30 ശതമാനം വിലക്കുറവിലാണ് നൽകുന്നത്. പ്രാദേശിക കർഷകർ ജൈവ രീതിയിൽ കൃഷി ചെയ്ത വിവിധയിനം പച്ചക്കറികളും കിഴങ്ങ് വർഗ്ഗങ്ങളും ഓണചന്തയിൽ ലഭ്യമാണ്.
ചടങ്ങിൽ വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം, ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷബീർ അലി, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ജെ ആൻ്റൂ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൽവി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ എൻ സി ഉഷാകുമാരി, വാർഡ് മെമ്പർമാരായ കെ.സി മാർട്ടിൻ, സിമി ജിജോ, കെ പി അനൂപ്, പി കെ ബിജു, കെ പി സുകുമാരൻ ,കൃഷി ഓഫീസർ രജിതാ രാധാകൃഷ്ണൻ അടിയോടി എന്നിവർ സംസാരിച്ചു.