ശ്രീമൂലനഗരം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആലുവ എംഎൽഎ അൻവർ സാദത്ത് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വി എം ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് പഞ്ചായത്തിലെ പ്രധാന കർഷകരെയും കർഷക തൊഴിലാളികളെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
പഴയ തലമുറയിലെ കർഷകരുടെ അറിവുകൾ നമ്മൾ നവീന കൃഷി രീതിയോടൊപ്പം യോജിപ്പിക്കുമ്പോഴാണ് നമ്മുടെ നാടിനെ കാർഷിക സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിന് സാധിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷബീർ അലി, ബ്ലോക്ക് മെമ്പർ സിനി ജോണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിൽവി ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ സി ഉഷാകുമാരി, മെമ്പർമാരായ ജാരിയ കബീർ, സിമി ജിജോ, മീന വേലായുധൻ, കെ പി അനൂപ്, കെ സി മാർട്ടിൻ, ഡേവിസ് കൂട്ടുങ്ങൽ, ഷിജിത സന്തോഷ്, പി കെ ബിജു, സി പി മുഹമ്മദ്, കെ പി സുകുമാരൻ, കൃഷി ഓഫീസർ രജിത രാധാകൃഷ്ണൻ അടിയോടി, പഞ്ചായത്തിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.