കുറവിലങ്ങാട്: ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പൂത്ത്യക്കോവിൽ ക്ഷേത്രത്തിലെ അമ്പത്തിയൊന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഇന്നു മുതൽ ആരംഭിയ്ക്കും. 22 ന് 12.30 ന് യജ്ഞ സമർപ്പണത്തോടെ സമാപിക്കും. ഭാഗവതതിലകം ജയകൃഷ്ണൻ മാസ്റ്റർ കൊളത്തൂരാണ് യജ്ഞാചാര്യൻ. എല്ലാ ദിവസവും രാവിലെ 6.15 ന് സഹസ്രനാമത്തെ തുടർന്ന് ഭാഗവത പാരായണവും പ്രഭാഷണവും ഉണ്ടാകുമന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മെയ് 15 മുതൽ 22 വരെ
RELATED ARTICLES