തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അല്‍പശി ആറാട്ട് ഘോഷയാത്ര നടന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെട്ട ആറാട്ട് ഘോഷയാത്ര എഴുന്നള്ളത്ത് സൂര്യാസ്തമയന സമയത്ത് ശംഖുമുഖത്തെത്തിശംഖുമുഖം കടവില്‍ വൈകിട്ട് നടക്കുന്ന ആറാട്ടോടെയാണ് ഉത്സവത്തിന് സമാപനമാകുന്നത്. 9 മണിയോടെ ആറാട്ട്ഘോഷയാത്ര തിരികെ ക്ഷേത്രത്തിലെത്തുന്നതോടെ ഈവര്‍ഷത്തെ അല്‍പ്പശി ഉത്സവത്തിന് സമാപനമായി. ആറാട്ട് ഘോഷയാത്ര കാണാനും അനുഗമിക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്. ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂര്‍ അടച്ചിട്ടു. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും.



