Tuesday, July 8, 2025
No menu items!
Homeവാർത്തകൾശ്രീനാരായണഗുരുവിൻ്റെ ദർശനമാണ് ഇന്ത്യയ്ക്ക് ഇന്ന് ആവശ്യം

ശ്രീനാരായണഗുരുവിൻ്റെ ദർശനമാണ് ഇന്ത്യയ്ക്ക് ഇന്ന് ആവശ്യം

ചെങ്ങമനാട്: സകല മതങ്ങളുടെയും സാരം ഒന്നുതന്നെയായതിനാൽ മതസംഘർഷങ്ങളും മതദ്വേഷവും അർത്ഥശൂന്യമാണെന്ന ശ്രീനാരായണഗുരുവിൻ്റെ ദർശനമാണ് ഇന്ത്യയ്ക്ക് ഇന്ന് ആവശ്യമെന്നും, മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുസന്ദേശമാണ് ഇന്ത്യയുടെ വിമോചനമന്ത്രമായി മാറേണ്ടത് എന്നും ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. കാലടി എസ്എൻഡിപി ലൈബ്രറിയിൽ സർവ്വമതസമ്മേളന ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ശ്രീനാരായണ ധർമ്മസമീക്ഷ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറുവർഷം മുമ്പ് ഗുരു വിഭാവനം ചെയ്ത സർവ്വമതസാഹോദര്യം ഏറെ പ്രസക്തമായ ലോക സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഗുരു സന്ദേശങ്ങളാണ് ജാതിപ്പോരുകൾ ഇല്ലായ്മ ചെയ്യാനുള്ള ഏകപ്രതിവിധി എന്നും സ്വാമി തുടർന്നു പറഞ്ഞു. യോഗത്തിൽ ലൈബ്രറി പ്രസിഡൻ്റ് അഡ്വ. കെ ബി സാബു അധ്യക്ഷത വഹിച്ചു. എം ബി രാജൻ, ജയപ്രകാശ് ഒക്കൽ, രശ്മി എൻ ജെ ,അഡ്വ.വി കെ ഷാജി ,സന്തോഷ് എം ദിവാകരൻ എന്നിവർ സംസാരിച്ചു.

വയനാട് ദുരിതാശ്വാസനിധിയിലേക്കുള്ള പതിനായിരം രൂപയുടെ ചെക്ക് ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ.ഷാജി സ്വാമി ധർമ്മ ചൈതന്യയിൽ നിന്നും ഏറ്റുവാങ്ങി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സംസ്കൃത സാഹിത്യ വിഭാഗം, എസ്എൻഡിപി യോഗം കാലടി ശാഖ, ഗുരുധർമ്മ പഠനകേന്ദ്രം, എസ് എൻ ഡി പി ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments