അടൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് നാടൊരുങ്ങി.
കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രത്തിൽ 26 ന് 4 .00 മണിക്ക് മഹാശോഭായാത്ര സാഹിത്യകാരൻ രാജേന്ദ്രൻ വയല ഉദ്ഘാടനം ചെയ്യും.
അങ്ങാടിക്കൽ വടക്ക്: ശ്രീ ദുർഗ്ഗാ ബാലഗോകുലവും,വിവിധ ഹൈന്ദവ സംഘടനകളും ചേർന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷം 26 ന് 4.00 മണിക്ക് മഹാ ശോഭായാത്ര. ഇടവംമൂട്, കുളത്തൂർ എന്നിവിടങ്ങളിൽ ഉറിയടി, ഗോപികാ നൃത്തം എന്നിവ നടക്കും.
ശ്രീനാരായണ പുരം: ശ്രീ നാരായണ ബാലഗോകുലവും വിവിധ ഹൈന്ദവ സംഘടനകളും ചേർന്ന് ശ്രീ നാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ 26 ന് നടക്കും. ശോഭായാത്ര, ഉറിയടി, ഗോപീകാനൃത്തം, കലശം എഴുന്നള്ളത്ത്, ഗാനമേള എന്നിവ നടക്കും.
അടൂർ: ശ്രീ പാർത്ഥസാരഥി ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം, വൈകിട്ട് 4.00 മണിക്ക് മഹാശോഭായാത്ര മൂന്നാളം, പന്നിവിഴ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള ഉപശോഭാ യാത്രകളും, മഹാ ശോഭായത്രയിൽ പങ്കെടുക്കും.
പന്തളം തെക്കേക്കര: തട്ട മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ 26 ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടക്കും. വൈകിട്ട് 4.00 മണിക്ക് മഹാ ശോഭായാത്ര, ഗോപികാ നൃത്തം, നിശ്ചല ദൃശ്യങ്ങൾ, ഉറിയടി എന്നിവ ശോഭായാത്രയ്ക്ക് വർണ്ണാഭം പകരും.