ശ്രീകണ്ഠപുരം: നഗരസഭയുടെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗര സഭയിലെ ഗവൺമെന്റ് സ്കൂളുകൾക്ക് നൽകുന്ന വാട്ടർ പ്യൂരിഫയറിന്റെയും ലാപ്ടോപ്പിന്റെയും വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ രാജേന്ദ്രൻ സി പരിപാടിക്ക് സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികൾക്ക് നൽകുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് വാട്ടർ പ്യൂരിഫയർ പദ്ധതി നടപ്പിലാക്കിയത്. സ്കൂളുകളുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനു വേണ്ടി യാണ് ലാപ്ടോപ്പ്, പ്രിന്റർ എന്നിവ സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്. ഹെഡ്മാസ്റ്റർ ഗീത ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ച് സംസാരിച്ചു.