Wednesday, July 9, 2025
No menu items!
Homeവാർത്തകൾശുചിത്വ മിഷൻ കേരളം കർമ്മപദ്ധതി ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 2 ന് കുമരകത്ത്

ശുചിത്വ മിഷൻ കേരളം കർമ്മപദ്ധതി ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 2 ന് കുമരകത്ത്

കുമരകം: മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ ശുചിത്വ കേരളം സുസ്ഥിര കേരളം ജില്ലാതല ഉദ്ഘാടനവും കുമരകം ഗ്രാമപഞ്ചായത്ത് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉദ്ഘാടനവും നാളെ കുമരകത്ത് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

കുമരകം വള്ളാറപ്പളളി പാരീഷ് ഹാളിൽ രാവിലെ 10-ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. കെ.വി ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐ എ എസ് മുഖ്യ പ്രഭാക്ഷണം നടത്തും. പഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു സാഗതം ആശംസിക്കും. ചടങ്ങിൽ വിശിഷ്‌ടാതിഥിയായി കെ. ഫ്രാൻസിസ് ജോർജ്ജ് എം. പി പങ്കെടുക്കും.

ജോയിന്റ് ഡയറക്ടർ ഷാജി ക്ലമൻ്റ് ക്യാമ്പയിൻ പ്രതിജ്ഞ നടത്തും. ജില്ലാ പ്ലാനിംങ്ങ് ഓഫീസർ പി എ അമാനത്ത് ക്യാമ്പയിൻ വിശദീകരണം നടത്തും. ശുചിത്വ മിഷൻ കാേ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ് പദ്ധതി വിശദീകരിക്കും. കുടുംബശ്രീ കോഡിനേറ്റർ അഭിലാഷ് ദിവാകരൻ ഹരിത അയൽക്കൂട്ടത്തെക്കുറിച്ച് വിശദീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments