ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവക്കാലത്തോടനുബന്ധിച്ച് ചെങ്ങന്നൂർ വഴി പതിനൊന്ന് സ്പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ട്രെയിനുകള്‍ക്ക് ചങ്ങനാശേരിയിലും സ്റ്റോപ്പുണ്ടാകും. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനുള്ള നടപടികളും ദക്ഷിണ റെയില്‍വേ സ്വീകരിക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നാണ് പ്രത്യേക ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തുന്നത്. നാളെയാണ് ശബരിമല സീസണ്‍ ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുത്താനാണ് ദക്ഷിണ റെയില്‍വേ പരിഗണിക്കുന്നത്.
ട്രെയിനുകള്‍
തിരുവനന്തപുരം നോർത്ത് – എസ്‌എംവിടി ബെംഗളൂരു (06083/83), മൗല അലി (ഹൈദരാബാദ്) – കൊല്ലം (07141/42), ഹസൂർ സാഹിബ് നന്ദേഡ് – കൊല്ലം (07139/40), എംജിആർ ചെന്നൈ – കൊല്ലം എസി ഗരീബ് എക്സ്പ്രസ് (06119/20), എംജിആർ ചെന്നൈ – കൊല്ലം (06117/18), എംജിആർ ചെന്നൈ – കൊല്ലം (06113/14), ഹൈദരാബാദ് – കോട്ടയം – സെക്കന്തരാബാദ് സ്പെഷല്‍ (07137/38), കോട്ടയം – ഹൈദരാബാദ് സ്പെഷല്‍ (07135/36), കാച്ചെഗുഡ – കോട്ടയം സ്പെഷല്‍ (07131/32), കച്ചെഗുഡ – കോട്ടയം സ്പെഷല്‍ (07133/34), എംജിആർ ചെന്നൈ – കൊല്ലം (06111/12).
കൂടാതെ, നവംബർ 16 മുതല്‍ ഡിസംബർ 20 വരെ തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് ചെങ്ങന്നൂർ റെയില്‍വേ സ്റ്റേഷനില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.