Monday, February 16, 2026
No menu items!
Homeവാർത്തകൾശബരിമല വിമാനത്താവളത്തിന്റെ സ്‌ഥലമെടുപ്പിനായുള്ള വിജ്‌ഞാപനം പുറത്തിറക്കി

ശബരിമല വിമാനത്താവളത്തിന്റെ സ്‌ഥലമെടുപ്പിനായുള്ള വിജ്‌ഞാപനം പുറത്തിറക്കി

എരുമേലി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സ്‌ഥലമെടുപ്പിനായുള്ള പ്രാഥമിക വിജ്‌ഞാപനം സർക്കാർ പുറത്തിറക്കി. സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെയും തീരുമാനിച്ചു.

ഭൂമി ഏറ്റെടുക്കൽ നിയമം 4(1) പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനമാണു പുറത്തിറക്കിയത്. സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനം നടത്തുന്നതിനു കൊച്ചി തൃക്കാക്കര ഭാരതമാതാ കോളജിലെ ഭാരതമാതാ സ്‌കൂൾ ഓഫ് സോഷ്യൽ വർക്കിനെ ചുമതലപ്പെടുത്തി.

2023 ജനുവരി 23ന് ഇറക്കിയ പ്രാഥമിക വിജ്‌ഞാപനം റദ്ദാക്കിയാണു സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്. പ്രാഥമിക വിജ്‌ഞാപനത്തിലെയും സാമൂഹികാഘാത പഠനം നടത്താൻ ഏജൻസിയെ നിശ്ചയിച്ചതിലെയും പിഴവു ചൂണ്ടിക്കാട്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് ആദ്യ വിജ്‌ഞാപനം റദ്ദാക്കിയത്.

വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റിൻ്റെ ഉടമകളായ ബിലീവേഴ്‌സ് ചർച്ചിനു കീഴിലുള്ള ട്രസ്റ്റാണ് അയന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments