Tuesday, February 17, 2026
No menu items!
Homeവാർത്തകൾശബരിമല ദർശനത്തിനെത്തിയ നടന്‍ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി

ശബരിമല ദർശനത്തിനെത്തിയ നടന്‍ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി

ശബരിമല ദർശനത്തിനെത്തിയ നടന്‍ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്.പമ്പ ഗണപതി കോവിലിൽനിന്ന് കെട്ട് നിറച്ചാണ് മോഹൻലാല്‍ മലകയറിയത്. സന്ധ്യയോടെ അയ്യപ്പദർശനം നടത്തിയ മോഹൻലാൽ ഇന്ന് രാവിലെ നെയ്യഭിഷേകം നടത്തിയശേഷമാകും മലയിറങ്ങുക. മോഹൻലാൽ പമ്പയിലെത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സിനിമപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മോഹൻലാൽ അയ്യപ്പദർശനത്തിനായി എത്തിയത്. പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments