Friday, February 13, 2026
No menu items!
Homeവാർത്തകൾശബരിമലയിൽ ബിഎസ്എൻഎലിന്റെ സൗജന്യ വൈഫൈ സംവിധാനം

ശബരിമലയിൽ ബിഎസ്എൻഎലിന്റെ സൗജന്യ വൈഫൈ സംവിധാനം

പത്തനംതിട്ട: ഇത്തവണത്തെ ശബരിമല തീർഥാടനക്കാലത്ത് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അരമണിക്കൂർ സൗജന്യമായി ഇന്റർനെറ്റ് കിട്ടുന്ന വൈഫൈ ഹോട്ട് സ്പോട്ടുകളുണ്ടാവും. ദേവസ്വംബോർഡും ബി.എസ്.എൻ എലും ചേർന്നു നടപ്പാക്കുന്ന പദ്ധതിയാണിത്. പമ്പയിലും നിലയ്ക്കലും എല്ലായിടത്തും സന്നിധാനത്ത് ശരംകുത്തി മുതലുമായിരിക്കും സൗജന്യ വൈഫൈ കിട്ടുക.

ഫോണിൽ വൈഫൈ കണക്‌ട് ചെയ്യുമ്പോൾ കിട്ടുന്ന BSNL WIFI എന്ന അഡ്രസിൽനിന്നാണ് സേവനം കിട്ടുക. ഇത് സെലക്‌ട് ചെയ്യുമ്പോൾ മൊബൈൽ നമ്പരിലേക്ക് ഒ.ടി പി. വരും ഇത് കൊടുക്കുമ്പോഴായിരിക്കും വൈഫൈ കണക്ട് ആവുക. അരമണിക്കൂർ തീരുമ്പോൾ ഇന്റർനെറ്റ് ചാർജ് ചെയ്യാനുള്ള അവസരം നൽകും പണം നൽകി ചാർജ്‌ചെയ്‌ത്‌ തുടർന്ന് ഉപയോഗിക്കാം. സന്നിധാനം-22, പമ്പ 13, നിലയ്ക്കൽ 13 എന്നിങ്ങനെയാണ് വൈഫൈ ഹോട്ട് സ്പോട്ടുകൾ ഉണ്ടാവുക.

ബി.എസ്.എൻ എലിൻ്റെ പുതിയ സംവിധാനമായ വൈഫൈ റോമിങ് ഇക്കുറി മൂന്നിടത്തും ഉണ്ടാകും ‘സർവത്ര’ എന്ന പേരിൽ പ്രഖ്യാപിച്ച പദ്ധതിയാണിത് വീടുകളിൽ ബി എസ്.എൻ.എൽ ഫൈബർ കണക്ഷൻ എടുത്തിട്ടുള്ളവർക്ക് ശബരിമലയിൽ വൈഫൈ റോമിങ് സംവിധാനം ഉപയോഗിച്ച് വീട്ടിലെവീട്ടിലെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും ഇതിനായി http:// portal.bnsl.in/ftth/wifiroaming എന്ന പോർട്ടലിലോ, ബി എസ് എൻ എൽ. Wifi roaming എന്ന വൈഫൈ പോയിൻ്റിൽനിന്നോ രജിസ്റ്റർചെയ്യണം.

തീർഥാടന പാതയിൽ മൊബൈൽ കവറേജ് സുഗമമാക്കാൻ 21 മൊബൈൽ ടവറുകൾ സജ്ജമാക്കിയിട്ടുണ്ട് സേവനങ്ങൾക്ക് 9400901010 എന്ന മൊബൈൽ നമ്പറിലോ, 18004444 എന്ന ചാറ്റ് ബോക്‌സിലോ, bnslebpta@gmail.com എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടണമെന്ന് ബി.എസ്.എൻ എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ കെ. സാജു ജോർജ് അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments