Wednesday, July 9, 2025
No menu items!
Homeവാർത്തകൾശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർദ്ധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഈ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തി. കഴിഞ്ഞ തവണത്തേക്കാൾ ലക്ഷത്തിലധികം  ഭക്തജനങ്ങൾ ഇത്തവണ ശബരിമലയിൽ ദർശനം നടത്തി. 440 കോടി രൂപ വരവ് ലഭിച്ചു. അരവണ വിൽപ്പനയിൽ മാത്രം 191 കോടി രൂപയും കാണിക്ക ഇനത്തിൽ 126 കോടി രൂപയും ലഭിച്ചു. 147 കോടി രൂപ മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ചെലവായെന്നും  തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനയ്യായിരത്തിലേറെ സർക്കാർ ഉദ്യോഗസ്ഥരുടെ പരിശ്രമത്തിൻ്റെ ഫലമാണ് ശബരിമല തീർഥാടനം ഇത്തവണ പരാതി രഹിതമായത്. ശബരിമലയിൽ പൂർണമായി സോളർ വൈദ്യുതിയിലേക്ക് മാറാനുള്ള പദ്ധതിയിലേക്ക് നീങ്ങുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അറിയിച്ചു. മാർച്ച് 31 ന് മുമ്പ് വിശദ പദ്ധതിരേഖ സമർപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകി.  വിഷുവിനോട് അനുബന്ധിച്ച് ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും. 50ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ സംഗമത്തിന്റെ ഭാഗമായി പങ്കെടുപ്പിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments