ശബരിമലയിൽ ഇനി തത്സമയ ബുക്കിംഗ്, മൂന്നിടത്ത് പ്രത്യേക കേന്ദ്രങ്ങൾ. വെർച്വൽ ക്യൂ വഴിയുള്ള 70,000 പേർക്കുപുറമേ ദിവസവും 10,000 പേർക്കുകൂടി ദർശനസൗകര്യമുണ്ടാകും. ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണം എന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇന്നലെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വെർച്വൽ ക്യൂ വഴിയുള്ള 70,000 പേർക്കുപുറമേ ദിവസവും 10,000 പേർക്കുകൂടി ദർശനസൗകര്യമുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പമ്പ, എരുമേലി, പീരുമേട് എന്നിവിടങ്ങളിലെ എൻട്രി പോയിന്റുകളിൽ ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കും. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്ട്രേഷൻ.