Wednesday, August 6, 2025
No menu items!
Homeവാർത്തകൾശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയിൽ 49 കേസ് രജിസ്റ്റർ ചെയ്ത് 3.91 ലക്ഷം...

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും നടത്തിയ പരിശോധനയിൽ 49 കേസ് രജിസ്റ്റർ ചെയ്ത് 3.91 ലക്ഷം രൂപ പിഴ ചുമത്തി

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയ 420 പരിശോധനയിൽ 49 കേസ് രജിസ്റ്റർ ചെയ്ത് 3.91 ലക്ഷം രൂപ പിഴ ചുമത്തി. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കളാണ് ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാനും അമിത വില ഈടാക്കുന്നത് തടയാനാണ് വിവിധ സ്‌ക്വാഡുകളായാണ് പരിശോധന ഊർജ്ജിതമാക്കിയിരിക്കുന്നത്. ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ മൂന്നു ഡ്യൂട്ടി മജിസ്‌ട്രേറ്റുമാർ പരിശോധനകൾ നടത്തി.

സന്നിധാനത്ത് 187 കടകളിലും ഹോട്ടലുകളിലും പരിശോധന നടന്നു. അളവിലും തൂക്കത്തിലും ക്രമക്കേട്, അധിക വില ഈടാക്കൽ, നിയമാനുസൃത രേഖപ്പെടുത്തലുകൾ ഇല്ലാത്ത ഭക്ഷണ പായ്ക്കറ്റുകൾ വിൽക്കുക എന്നീ കുറ്റങ്ങൾക്ക് 14 കേസുകളിലായി 1,35,000 രൂപ പിഴ ചുമത്തി. പമ്പയിൽ 88 പരിശോധന നടത്തു. 18 കേസുകളിലായി 106,000 രൂപ പിഴ ചുമത്തി. നിലയ്ക്കലിൽ നടന്ന 145 പരിശോധനകളിലായി 17 കേസെടുത്തു. 1,50,000 രൂപ പിഴ ഈടാക്കി. പരിശോധന വ്യാപകമാക്കിയതായും വരും ദിവസങ്ങളിലും തുടരുമെന്നും ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments