Monday, July 7, 2025
No menu items!
Homeവാർത്തകൾശബരിമലയിലെ അരവണപ്രസാദത്തിൽ ജൈവ ഏലയ്ക്ക ഉപയോഗിക്കും, വനം വികസന കോർപ്പറേഷനുമായി ധാരണയായി

ശബരിമലയിലെ അരവണപ്രസാദത്തിൽ ജൈവ ഏലയ്ക്ക ഉപയോഗിക്കും, വനം വികസന കോർപ്പറേഷനുമായി ധാരണയായി

ശബരിമലയിലെ അരവണ പ്രസാദത്തിൽ ഇനി ജൈവ ഏലയ്ക്ക ഉപയോഗിക്കും. ഇത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡും കേരള വനം വികസന കോർപ്പറേഷനുമായി ധാരണയായി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും വനം വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതികാ സുഭാഷും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. കോടതി നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് നാളായി അരവണ പ്രസാദത്തിൽ ഏലയ്ക്ക ഉപയോഗിച്ചിരുന്നില്ല.

പൂർണ്ണമായും ജൈവമായി ഉത്പാദിപ്പിക്കുന്ന ഏലയ്ക്ക മാത്രം അരവണയിൽ ഉപയോഗിച്ചാൽ മതിയെന്നും കോടതി നിർദ്ദേശിച്ചിരുന്നു . ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് വനം വികസന കോർപ്പറേഷനുമായി ചർച്ച നടത്തിയത്. ബോർഡിന്റെ തീരുമാനപ്രകാരം ധാരണാ പത്രം ദേവസ്വം കമ്മീഷണർ പ്രകാശ് സി വി വനം വികസന കോർപ്പറേഷൻ എം ഡി ജോർജി പി മാപ്പച്ചന് കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments