കോട്ടയം:ശതാഭീഷിക്തനായമുൻ മന്ത്രി പി ജെ. ജോസഫ് എം എൽ എ യെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ശങ്കരപുരി ഗ്ലോബൽ എക്യുമെനിക്കൽ ഫോറം ആദരിച്ചു. ചെയർമാൻ മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്, ഫ്രാൻസിസ് ജോർജ് എം പി ,ജനറൽ സെക്രട്ടറി തോമസ് കണ്ണന്തറ, ജോയ് ചെട്ടിശ്ശേരി, അഡ്വ. സിജി ആന്റണി, ആൽവിൻ ജോസഫ്, സേവ്യർ തെക്കേടം ഡി. ദേവസ്യ പറയനിലം,മത്തച്ഛൻ മഞ്ഞക്കാട്ടിൽ,ജോസ് മാത്യു കുന്നപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.
എല്ലാ ക്രൈസ്തവ സഭകൾക്കും സ്വീകര്യനായ പി ജെ ജോസഫ് തികഞ്ഞ ഗാന്ധിയനും കൃഷിക്കാരോടും സാധാരണക്കാരോടും കരുണയും നീതിയും കാണിച്ച ജന നേതാവാണെന്നും ഡോ. സിറിയക് തോമസ് പറഞ്ഞു.