Monday, July 7, 2025
No menu items!
Homeദൈവ സന്നിധിയിൽശങ്കരപുരി ഗ്ലോബൽ ഐക്യുമെനിക്കൽ ക്രൈസ്തവ സംഗമം നവംബർ 9ന്

ശങ്കരപുരി ഗ്ലോബൽ ഐക്യുമെനിക്കൽ ക്രൈസ്തവ സംഗമം നവംബർ 9ന്

കുറവിലങ്ങാട്: ശങ്കരപുരി ഗ്ലോബൽ ഐക്യുമെനിക്കൽ ക്രൈസ്തവ സംഗമം 2024 നവംബർ 9ന് ശനിയാഴ്ച്ച കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദൈവാ​ല​​യ പാരീഷ് ഹാളിൽ ശങ്കരപുരി ഗ്ലോബൽ ഐക്കുമെനിക്കൽ ഫോറം പ്രസിഡൻറ് ഡോ. സിറിയക് തോമസിന്റെ അദ്ധ്യക്ഷതയിൽ നടക്കും.

AD 52-ൽ സുവിശേഷപ്രചാരണത്തിനായി കേരളക്കരയിലെത്തിയ ഭാരതത്തിന്റെ അപ്പസ്തോലനും നസ്രാണി സഭയുടെ സ്ഥാപകനുമായ മാർത്തോമ്മായിൽ നിന്നും ലഭിച്ച വിശ്വാസ പൈതൃക നൂറ്റാണ്ടുകളായി കൈമാറിവന്ന ശങ്കരപുരി കുടുംബം. 1653-ലെ കൂനന്കുരിശ് സത്യത്തിനു ശേഷം സിറോ മലബാർ, സിറോ മലങ്കര, ഓർത്തഡോക്സ്, മാർത്തോമ്മാ, യാക്കോബായ, സി എസ് ഐ തുടങ്ങിയ വിവിധ സഭകളിലായി ഭിന്നിച്ച് പരസ്പരം കലഹിച്ച് കഴിഞ്ഞിരുന്ന ശങ്കരപുരി മഹാകുടുംബത്തിലെ അംഗങ്ങൾ ഒത്തുചേരുന്ന മഹാമുഹൂർത്തമാണ് ഈ സമ്മേളനം.

പൂർവ്വപിതാക്കന്മാരെയും, ശങ്കരപുരി മഹാകുടുംബയോഗത്തിന്റെ രക്ഷാധികാരിയായിരുന്ന മാർത്തോമ്മാ സഭാദ്ധ്യക്ഷനായിരുന്ന കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാർക്സിസ്റ്റ് മാർത്തോമ്മ വലിയ മെത്രാപ്പോലീത്താ യേയും അനുസ്മരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ഈ തലമുറയിലെ ശങ്കരപുരി കുടുംബാംഗങ്ങളും വിശ്വാസികളും നവംബർ 9ന് ശനിയാഴ്ച, കുടുംബത്തിന്റെ ആസ്ഥാനമായ കുറവലങ്ങാട്ട് ഒത്തുകൂടും. സംഗമത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിറോ മലബാർ, സിറോ മലങ്കര, ഓർത്തഡോക്സ്, മാർത്തോമാ, യാക്കോബായ, സി എസ് ഐ, സഭകളിലെ മെത്രാപ്പോലീത്തമാർ, മെത്രാന്മാർ, വൈദിക പ്രമുഖർ, ക്രൈസ്തവ സഭകളുടെ ശ്രേഷ്ഠസഹോദരർ. സന്യസ്തർ, കേന്ദ്ര / സംസ്ഥാനമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, സാമൂഹിക – വിദ്യാഭ്യാസ – രാഷ്ട്രീയ – സാംസ്കാരിക – സാമുദായിക നേതാക്കൾ ഉൾപ്പെടെയുള്ളവർ വന്നു ചേരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments