മുംബൈ: കനത്ത മഴയിലും ശക്തമായ കാറ്റിലും വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കിയ എയർ ഇന്ത്യ പൈലറ്റിന് അഭിനന്ദനപ്രവാഹം. ഓഗസ്റ്റ് 19ലെ വിമാന ലാൻഡിംഗിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരിലൊരാളാണ് ലാൻഡിംഗിന്‍റെ വീഡിയോ പകർത്തിയത്.
വിമാനം വളരെ വേഗതയിൽ താഴേക്ക് വരികയും റൺവേയിൽ സുഗമമായി നിലത്തിറങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കനത്ത മഴയിൽ മുംബൈ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്നു. കുറഞ്ഞ വെളിച്ചത്തിൽ വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ക്യാപ്റ്റൻ നീരജ് സേഥിക്ക് സല്യൂട്ട് എന്ന അടിക്കുറിപ്പോടെയാണ് യാത്രക്കാരൻ വീഡിയോ എക്സിൽ പങ്കുവെച്ചത്



