വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട രണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററായി ക്രിസ് റോഷ്ലോയെ നിയമിക്കാനാണ് ആദ്യ ഉത്തരവെന്ന് ഓവല്‍ ഓഫീസില്‍ ട്രംപ് പറഞ്ഞു. ഏജന്‍സിക്ക് ഒരു അഡ്മിനിസ്ട്രേറ്റര്‍ ഇല്ലാത്തതിനാല്‍, രണ്ട് പതിറ്റാണ്ടിലേറെയായി എഫ്എഎയില്‍ ജോലി ചെയ്ത റോഷെലോ ആക്ടിംഗ് അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കും. അദ്ദേഹം വളരെ കഴിവുള്ള ആളാണെന്ന് ഉത്തരവില്‍ ഒപ്പുവെക്കുമ്പോള്‍ ട്രംപ് പറഞ്ഞു.
രണ്ടാമത്തെ ഓര്‍ഡര്‍, വ്യോമയാന സുരക്ഷയെ ഉടനടി വിലയിരുത്താനുള്ള മെമ്മോറാണ്ടമായിരുന്നു. ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലെ ‘DEI’ (ഡൈവെഴ്‌സ്റ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍) എന്നിവ ഇല്ലാതാക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു, അത്തരം നയങ്ങള്‍ മെറിറ്റിന് പകരം വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം വാദിച്ചു. ഓര്‍ഡറില്‍ ഒപ്പിടുമ്പോള്‍, മുന്‍ പ്രസിഡന്റുമാരായ ജോ ബൈഡനും ബരാക് ഒബാമയും ഫെഡറല്‍ ഗവണ്‍മെന്റിലുടനീളം DEI നയങ്ങള്‍ നടപ്പിലാക്കിയതിന് അദ്ദേഹം കുറ്റപ്പെടുത്തി.