കുറവിലങ്ങാട്: അനധികൃത വഴിയോര കച്ചവടങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കുറവിലങ്ങാട് യൂണിറ്റിൽ കടകളടച്ച് പ്രതിഷേധ ജാഥ നടത്തി. ഭക്ഷ്യ സുരക്ഷ, ഹെൽത്ത് കാർഡ്, പഞ്ചായത്ത് ലൈസൻസ്, പ്ലാസ്റ്റിക് കവർ, അളവ് തൂക്കം, ഗതാഗത തടസ്സം തുടങ്ങിയ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കച്ചവടം നടത്തുന്ന മാഫിയകൾക്കെതിരെ മുഴുവൻ വ്യാപാരികളെയും അണിനിരത്തിയായിരുന്നു ജാഥ.
ജാഥക്ക് യൂണിറ്റ് പ്രസിഡന്റ് ശ്രീ ഷാജി ചിറ്റക്കാട്ട്, ജനറൽ സെക്രട്ടറി ശ്രീ ബാബു ആര്യപ്പള്ളിൽ , ട്രഷറർ പോളി ചിറ്റക്കാട്ട്, വൈസ് പ്രസിഡൻ്റുമാരായ ടോമി മറ്റം, ശ്രീ സി ജോ പാറ്റാനി, സനോജ് മിറ്റത്താനി, കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറിമാരായ ബെന്നി മറ്റം, അനിൽകുമാർ ,T.C ബാബു, പ്രകാശ് ഐസക് എന്നിവർ നേതൃത്വം നൽകി.