Tuesday, August 5, 2025
No menu items!
Homeവാർത്തകൾവ്യാപാരസംരക്ഷണ സന്ദേശ ജാഥയ്ക്ക് 22 ന് കടുത്തുരുത്തിയിൽ ഉജ്ജ്വല സ്വീകരണം; 21 ന് വിളംബര ജാഥ...

വ്യാപാരസംരക്ഷണ സന്ദേശ ജാഥയ്ക്ക് 22 ന് കടുത്തുരുത്തിയിൽ ഉജ്ജ്വല സ്വീകരണം; 21 ന് വിളംബര ജാഥ കുറവിലങ്ങാട്ട്

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 2025 ജനുവരി 13 മുതൽ 25 വരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി, ഇ എസ് ബിജു ജാഥ ക്യാപ്റ്റൻ ആയുള്ള വ്യാപാരസംരക്ഷണ സന്ദേശ ജാഥയ്ക്ക് ജനുവരി 22 തീയതി ഒരു മണിക്ക് കടുത്തുരുത്തിയിൽ ഗംഭീര സ്വീകരണം നൽകും.

വ്യാപാരികളെയും ചെറുകിട വ്യവസായികളെയും അനുബന്ധ തൊഴിലാളികളെയും ബാധിക്കുന്ന തരത്തിൽ വ്യാപാര മേഖല രൂപപ്പെട്ടുവരുന്ന രൂക്ഷമായ പ്രതിസന്ധികൾക്കെതിരെയും വ്യാപാര രംഗത്ത് കുത്തക മാത്രം നിലനിന്നാൽ മതിയെന്ന് നയം സർക്കാരുകൾ തിരുത്തുക, നോട്ടുനിരോധനവും ജിഎസ്ടിയും വിവിധതരത്തിലുള്ള സർക്കാർ നയംകുളം മൂലം ചെറുകിട വ്യാപാര മേഖല മുൻപ് ഒരുകാലത്തും ഇല്ലാത്ത തകർച്ചയാണ് നേരിടുന്നതും, ഈ സാമ്പത്തിക മന്ത്രി കണക്കായ സ്ഥാപനങ്ങളാണ് അടച്ചു കൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രതിസന്ധികളിൽ നിന്നും വ്യാപാര വ്യവസായ മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വ്യാപാരസംരക്ഷണ സന്ദേശ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നിന്ന് മുത്തു കുടകളുടെയും വാദ്യമേള ഘോഷങ്ങളുടെയും, ഗരുഡ പറവകളുടെയും അകമ്പടിയോടെ കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷനിലെ ഓപ്പൺ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. ഇരുപത്തിയൊന്നാം തീയതി വൈകിട്ട് 5 മണിക്ക് കടത്തുരുത്തിയിൽ നിന്നും കുറവിലങ്ങാടിനു നൂറുകണക്കിന് കാറുകളുടെയും ടൂവീലറുടെയും അകമ്പടിയോടെ വിളംബര ഘോഷയാത്രയും നടത്താൻ തീരുമാനിച്ചതായി കോട്ടയം ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ജില്ലാ ജോയിൻ സെക്രട്ടറി രാജൻ നെടിയകാല, ഏരിയ പ്രസിഡന്റ് ബേബിച്ചൻ തയ്യിൽ, യൂണിറ്റ് പ്രസിഡണ്ട് സാജൻ മാത്യു (മോനായി), സെക്രട്ടറി പ്രകാശൻ എന്നിവർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments