ചേലക്കര: ചേലക്കരയുടെ തനത് വിനോദമായ തലമ പന്ത് കളിയുടെ ഭാഗമായി വോയ്സ് ഓഫ് കുറുമലയുടെ ജേഴ്സി പ്രകാശനം നടന്നു. നെഹ്‌റു ക്ലബ്ബിന്റെ നേതൃത്വത്തിൽ 2024 ഓണാഘോഷത്തിന്റെ ഭാഗമായി ചേലക്കര SMT ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന തലമപന്ത് കളിയുടെ വോയ്‌സ് ഓഫ് കുറുമല ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 3 ടീമുകൾക്കുള്ള ജേഴ്‌സി പ്രകാശനം ആണ് ചേലക്കര സർക്കിൾ ഇൻസ്‌പെക്ടർ സതീഷ്കുമാർ നിർവഹിച്ചത്.
ആയുർവ്വേദ ചികിത്സ രംഗത്ത് ഒട്ടനവധി വർഷത്തെ സേവന പാരമ്പര്യമുള്ള
മാധവീയം ആയുർവേദ ചികിത്സാലയം, തോന്നൂർക്കരയിലെ നാരായണൻ ഹോളിഡേയ്സ്, സോളാർ വിപണന രംഗത്തെ ചേലക്കരയിലെ പ്രശസ്ത സ്ഥാപനം
ഗ്രീൻ പവർ സോളാർ സൊല്യൂഷൻസ്, ഹോട്ടൽ മാധവാസ് മുഖാരിക്കുന്ന്,
വെഡിങ് ഫോട്ടോഗ്രാഫി രംഗത്തെ നവാഗതർ രാഹുൽ രാജൻ ഫോട്ടോഗ്രാഫി എന്നിവരുടെ സഹകരണത്തോടെയാണ് 3 ടീമിനുള്ള ജേഴ്സി പുറത്തിറക്കിയിരിക്കുന്നത്.
ഈ വർഷത്തെ തലമ പന്ത് കളിയിൽ വോയ്‌സ് ഓഫ് കുറുമലക്ക് വേണ്ടി
3 ടീമിലായി 27 കളിക്കാർ മത്സരിക്കും. പ്രകാശന ചടങ്ങിൽ ജേഴ്സി സ്പോൺസർമാരായ ധനേഷ് പെരളശ്ശേരി, രാമചന്ദ്രൻ വെള്ളാത്ത്, ക്ലബ് സെക്രട്ടറി മനീഷ്, ശ്രീജിത്ത് മേനാത്ത്, വിനീത് അള്ളന്നൂർ,
എന്നിവരും പങ്കെടുത്തു.