തിരുവനന്തപുരം : ചെങ്കല്‍ സുകുമാരി രചിച്ച വൈരശുദ്ധി എന്ന നോവലിന്റെ പ്രകാശനം 27-ന് വൈകിട്ട് 5-ന് പ്രസ്‌ക്ലബ്ബില്‍ നടക്കും. രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി നോവല്‍ പ്രകാശനം ചെയ്യും. കേന്ദ്രസാഹിത്യഅക്കാഡമി ജേതാവ് ജോര്‍ജ്ജ് ഓണക്കൂര്‍ പുസ്തകം സ്വീകരിക്കും. ഡോ.എം.ആര്‍.തമ്പാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ വി.എസ്.അജിത് പുസ്തകാവതരണം നടത്തും. ജസീന്താ മോറിസ്, സി.മോഹനന്‍നായര്‍, യവനിക മാനേജര്‍ കെ.രാജേന്ദ്രന്‍, മോഹന്‍കുമാര്‍.എന്‍.മാറനല്ലൂര്‍, സുനിത ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും. യവനിക പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍. വൈകിട്ട് 4-മണി മുതല്‍ ഗായകന്‍ മുരളീകൃഷ്ണയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.