തിരുവനന്തപുരം: ചെങ്കല്‍ സുകുമാരി രചിച്ച വൈരശുദ്ധി എന്ന നോവലിന്റെ പ്രകാശനം വ്യാഴാഴ്ച വൈകിട്ട് പ്രസ്‌ക്ലബ്ബില്‍ നടന്നു. രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി നോവല്‍ പ്രകാശനം ചെയ്തു. കേന്ദ്രസാഹിത്യഅക്കാഡമി ജേതാവ് ജോര്‍ജ്ജ് ഓണക്കൂര്‍ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ ഡോ.എം.ആര്‍.തമ്പാന്‍ അധ്യക്ഷനായി. എഴുത്തുകാരന്‍ വി.എസ്.അജിത്, ത്രിഭാഷാ എഴുത്തുകാരി ജസീന്താ മോറിസ്, സാഹിത്യകാരന്‍ സി.മോഹനന്‍നായര്‍, യവനിക മാനേജര്‍ കെ.രാജേന്ദ്രന്‍, എഴുത്തുകാരി പ്രിയാശ്യാം, സുനിത ശ്രീകുമാര്‍, ചെങ്കല്‍ സുകുമാരി എന്നിവര്‍ സംസാരിച്ചു. യവനിക പബ്ലിക്കേഷനാണ് പുസ്തകത്തിന്റെ പ്രസാധകര്‍.