Saturday, March 7, 2026
No menu items!
Homeവാർത്തകൾവൈദ്യുതി പ്രതിസന്ധി രൂക്ഷം; മൂന്ന് വര്‍ഷത്തോളം വൈദ്യുതി നിയന്ത്രണം വേണ്ടിവരും, മുന്നറിയിപ്പുമായി കെഎസ്ഇബി

വൈദ്യുതി പ്രതിസന്ധി രൂക്ഷം; മൂന്ന് വര്‍ഷത്തോളം വൈദ്യുതി നിയന്ത്രണം വേണ്ടിവരും, മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി വാങ്ങാൻ സർക്കാരിന്റെ അടിയന്തര സാമ്പത്തികസഹായം ലഭിച്ചില്ലെങ്കിൽ അടുത്ത 3 വർഷം പവർകട്ടും രാത്രി ലോഡ്ഷെഡിങ്ങും ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി. വൈകിട്ട് 6 നും രാത്രി 11നും ഇടയിലെ വൈദ്യുതി ഉപയോഗം വർധിക്കുന്നതിനാൽ ആഭ്യന്തര ഉൽപാദനത്തിനും നിലവിലെ കരാറുകൾക്കും പുറമേ, കൂടിയ നിരക്കിലാണു വൈദ്യുതി വാങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 12,938 കോടി രൂപയാണു വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത്. ഇക്കൊല്ലം 14,500-15,000 കോടി വേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ.

സർക്കാർ സഹായിച്ചില്ലെങ്കിൽ വായ്‌പയെടുക്കുകയാണു മറ്റുവഴി. ഇതോടെ, നിരക്കുവർധന ഉൾപ്പെടെയുള്ള ഭാരം ജനങ്ങൾക്കുമേൽ വരും. സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്‌ഇബി. ഉത്തരേന്ത്യൻ നിലയങ്ങളിൽനിന്നുള്ള വൈദ്യുതിലഭ്യത കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ഒന്നിലധികം ദിവസം ലോഡ്ഷെഡിങ് വേണ്ടിവന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments